സെഞ്ചുറി വീരൻ സഞ്ജു; ട്വന്‍റി 20യില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ലോകത്തിൽ നാലാമൻ

Date:

ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ട്വന്‍റി 20 മല്‍സരത്തില്‍ സഞ്ജു സാംസണ് സെഞ്ചുറി. ട്വന്‍റി 20യില്‍ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു ; ലോകത്തിലെ നാലാമത്തെ താരവും ! ബംഗ്ലാദേശിനെതിരായ ട്വൻ്റി20 പരമ്പരയിലാണ് ഇതിന് തൊട്ട് മുൻപ് സഞ്ജു സെഞ്ച്വറി നേടിയത്. 40 പന്തിലായിരുന്നു ആ കന്നി സെഞ്ച്വറി. ഡർബനിൽ 47 പന്തുകളിലാണ് സഞ്‍ജുവിൻ്റെ സെഞ്ചുറി. ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി കുറിച്ച സഞ്ജു 50 പന്തുകൾ നേരിട്ട് 7 ഫോറും 10 സിക്സും സഹിതം 107 റൺസാണെടുത്തത്. മാൻ ഓഫ് ദ മാച്ചും സഞ്ജു സാംസണാണ്.

ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റൺസാണെടുത്തത്. ഏഴു റൺസ് മാത്രമെടുത്ത അഭിഷേക് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 17 പന്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റണ്‍സെടുത്ത് സഞ്ജുവിന് പിന്തുണ നൽകി. 18 പന്തിൽ 33 റണ്‍സെടുത്താണ് തിലക് വർമയും മോശമാക്കിയില്ല. രണ്ടു സിക്സറുകളും മൂന്നു ഫോറുകളും തിലക് ബൗണ്ടറി കടത്തി.

https://twitter.com/Tsksanjay1/status/1854967932717351375?t=2a6r06dUwwzJ37CIuaz-fA&s=19

ഇന്ത്യൻ നിരയിൽ പിന്നീട് വന്നവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. റിങ്കു സിങ് (ഒൻപതു പന്തിൽ 11) അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ രണ്ട്), അർഷ്ദീപ് സിങ് (നാലു പന്തിൽ അഞ്ച്), രവി ബിഷ്ണോയി (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...