തിരശ്ശീല നീക്കി ‘കീരിക്കാടൻ ജോസ്’ കടന്നുപോയി; നടൻ മോഹൻരാജ് അന്തരിച്ചു.

Date:

തിരുവനന്തപുരം: നടന്‍ മോഹൻരാജ് വിട പറഞ്ഞു.തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം.
പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി മോഹൻ രാജ് (70) ചികിത്സയിലായിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മോഹൻ രാജ് ആയുർവേദ ചികിത്സയ്ക്കായി ഒരു വർഷം മുൻപാണ് കാഞ്ഞിരംകുളത്ത് എത്തിയത്.

കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കാഞ്ഞിരംകുളം സ്വദേശിയായ മോഹൻ രാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർ‌ന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻ‌ഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി’

ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തുന്നത്. കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു. കിരീടത്തിലെ പ്രധാന വില്ലനെ അവതരിപ്പിച്ചത് വഴിഞ്ഞിരിവായി. മലയാള സിനിമയിൽ എക്കാലത്തേയും മികച്ച വില്ലനായി മാറി മോഹൻരാജ് അവതരിപ്പിച്ച കീരിക്കാടൻ ജോസ്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.

കിരീടം, ചെങ്കോൽ, കനൽക്കാറ്റ്, മറുപുറം, ആമിനാ ടെയ്‌ലേഴ്‌സ്, നരസിംഹം, ആറാംതമ്പുരാൻ, മായാവി, മിമിക്സ് പരേഡ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ: ഉഷ. മക്കൾ ജയ്ഷ്മ, കാവ്യ.
.

Share post:

Popular

More like this
Related

വയനാട് തുരങ്കപാതയ്ക്ക് അനുമതി ; കരാർ ഒപ്പിട്ട് നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ പണി തുടങ്ങാം

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നിര്‍ദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു...

കമൽഹാസൻ രാജ്യസഭയിലേക്ക്;പുതുകാൽവെപ്പ് ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയെ തുടർന്ന്

ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനുമായുണ്ടാക്കിയ...