‘ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല’ ; ട്വൻ്റി20യിലെ തുടർ സെഞ്ചുറിക്ക് ശേഷം വെളിപ്പെടുത്തൽ നടത്തി സഞ്ജു സാംസൺ

Date:

ട്വിൻ്റി20യിൽ ഓപ്പണിംഗ് സ്ഥാനം നൽകിയ മാനേജ്‌മെൻ്റിൻ്റെ വിശ്വാസം പൂർണ്ണതോതിൽ പാലിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരത്തിൽ ഹൈദരബാദിൽ നേടിയ സെഞ്ച്വറി ഭാഗ്യം മാത്രമാണെന്ന് പറഞ്ഞവർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ ഡർബനിൽ നടന്ന ആദ്യ മത്സരത്തിലും സമാനമായ സെഞ്ച്വറി നേടി ചരിത്രമെഴുതിയിരിക്കുകയാണ് സഞ്ജു.
ട്വൻ്റി20 ക്രിക്കറ്റിൽ തുടർച്ചയായ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി സഞ്ജു സാംസൺ, ലോകത്ത് നാലാമനും.

50 പന്തിൽ 107 റൺസെടുത്ത സഞ്ജു സാംസൺ ഇന്നിംഗ്സിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെറും 47 പന്തിൽ നേടിയ സെഞ്ച്വറി ട്വിൻ്റി20 ഫോർമാറ്റിൽ സൗത്താഫ്രിക്കക്ക് എതിരെ പിറന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണ്.

കാര്യങ്ങൾ ശരിയാക്കാനും ഫോം തുടരാനും തുടർച്ചയായ സെഞ്ചുറികൾ നേടാൻ രവി ശാസ്ത്രി തന്നോട് പറഞ്ഞതെങ്ങനെയെന്ന് ഗെയിമിന് ശേഷം സാംസൺ വെളിപ്പെടുത്തി. രണ്ട് ബാക്ക്-ടു ബാക്ക് സെഞ്ച്വുറി അടിച്ചതിൽ സന്തോഷമുണ്ടെന്നും ടീമിന് മുഴുവൻ അത് സന്തോഷമുണ്ടാക്കിയെന്നും സഞ്ജു പറഞ്ഞു. ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിക്കവേയാണ് സഞ്ജു ശാസ്ത്രിയുടെ വാക്കുകൾ കൂടി പരാമർശിച്ചത് –

“ഹൈദരാബാദിലെ ബംഗ്ലാദേശ് മത്സരത്തിന് മുമ്പ് ശാസ്ത്രി എന്നോട് സംസാരിച്ചത് ഞാൻ ഓർക്കുന്നു. ഒരൊറ്റ സെഞ്ച്വറി മതി എനിക്ക് കാര്യങ്ങൾ എല്ലാം ശരിയാകാൻ. അത് സംഭവിച്ചതിൽ സന്തോഷമുണ്ട്.” ശാസ്ത്രി പറഞ്ഞ വാക്കുകളുടെ ഊർജം ഉൾക്കൊള്ളാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.

അതുവരെ സെഞ്ചുറികൾ പിന്നിടുക എന്ന തോന്നൽ തനിക്ക് ഉണ്ടായിട്ടില്ലെന്നും സഞ്ജു സാംസൺ വ്യക്തമാക്കി. ട്വിൻ്റി20യിൽ വേണ്ടത്ര സമയമില്ലെന്നും വ്യക്തമായ ഉദ്ദേശത്തോടെയുള്ള ബാറ്റിംഗാണ് തന്നെ സഹായിച്ചതെന്നും സഞ്ജു പറഞ്ഞു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...