ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിൽ നിന്ന് 1.5 കോടി രൂപ പിടിച്ചെടുത്ത് ഇഡി

Date:

ചെന്നൈ : തമിഴ്‌നാട്ടിലേയും കേരളത്തിലെയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിൻ്റെ ഒന്നിലധികം ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ  1.5 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിവാദങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെ വീണ്ടും സെൻസർഷിപ്പിന് അപേക്ഷിച്ച എൽ 2: എമ്പുരാൻ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഗോകുലം ചിറ്റ് ആൻ്റ്ഫിനാൻസ് കമ്പനി ലിമിറ്റഡ് ഉടമയായ എ എം ഗോപാലൻ. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം 1,000 കോടി രൂപയുടെ വിദേശനാണ്യ ലംഘനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന  അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി റെയ്ഡുകൾ.

കമ്പനിയുടെ ഓഫീസിൽ നടത്തിയ റെയ്ഡുകളിൽ പ്രധാനമായും ആരോപിക്കപ്പെടുന്നത് ഫെമയുടെ സംശയിക്കപ്പെടുന്ന ലംഘനങ്ങളാണ്.  അനധികൃത പണമടയ്ക്കലും ഹവാല ഇടപാടുകളുമെല്ലാം ഇതിൽ ഉൾപ്പെടും. തമിഴ്‌നാട്, കേരളം, തെലങ്കാന, പുതുച്ചേരി, മഹാരാഷ്ട്ര, ന്യൂഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിരവധി ശാഖകളള്ള ബിസിനസ് സ്ഥാപനമാണ് ഗോകുലം ഗോപാലൻ്റേത്.

Share post:

Popular

More like this
Related

യുപി സർവ്വകലാശാല പരീക്ഷക്ക് ആർഎസ്എസിനെയും തീവ്രവാദ ഗ്രൂപ്പുകളെയും ബന്ധിപ്പിച്ച് ചോദ്യം ; വിവാദം, പ്രതിഷേധം

മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക്...

പള്ളി സ്വത്തുക്കളെക്കുറിച്ചുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം; യഥാർത്ഥ മാനസികാവസ്ഥ പുറത്തായെന്ന് മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് ആർ‌എസ്‌എസ് മുഖപത്രത്തിൽ...

കത്തോലിക്കാ സഭയുടെ ഭൂമിയെക്കുറിച്ചുള്ള ആർ എസ് എസ് ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി : വഖഫ് ബില്ലിനെച്ചൊല്ലിയുള്ള  വിമർശനങ്ങൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമ...