കനത്ത മഴയിൽ കേടുപാടുപറ്റിയ 4500 ത്തോളം വീടുകൾ സൗജന്യമായി നന്നാക്കി ദുബായ്

Date:

ദുബായ് : ദുബായിൽ റെക്കോർഡ് മഴയെ തുടർന്ന് കേടുപാടുകൾ പറ്റിയ നാലായിരത്തി അഞ്ഞൂറോളം വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.. പൂർണ്ണായും സൗജന്യമായാണ് താമസ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്..

കഴിഞ്ഞ ഏപ്രിൽ 16-ന് യുഎഇ-യിലുണ്ടായ റെക്കോർഡ് മഴയിൽ വൻ നാശനഷ്മാണ് ഷാർജയിലും ദുബായിലുനായി വീടുകൾക്കുണ്ടായത്.. സർക്കാരും റിയൽ എസ്റ്റേറ്റ് കമ്പനികളും സൗജന്യമായി അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു..

ദുബായിലെ പ്രമുഖ കെട്ടി നിർമ്മാതാക്കളായ ഇമ്മാർ പ്രോപ്പർട്ടീസ് ആണ് നാലായിരത്തി അഞ്ഞൂറോളം താമസ കേന്ദ്രങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി അറിയിച്ചത്.. ഡൗൺടൗൺ ദുബായ്, ഇമ്മാർ സൗത്ത്, ദുബായ് ഹിൽസ് എസ്റ്റേറ്റ്, ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലെയെല്ലാം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ഇമ്മാർ അറിയിച്ചു.. അറേബ്യൻ റഞ്ചേഴ്സ്, ദ വാലി, ദുബായ് മറീന എന്നിവിടങ്ങളിലേയും അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാസം അവസാനത്തോടെ പൂർത്തിയായി.. ദമാക്, മാജ് തുടങ്ങിയ നിർമ്മാണ കമ്പനികളും മഴമൂലമുണ്ടായ നാശനഷ്ടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായി കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു.. മുപ്പത് ബില്യൺ ദിർഹം ചെലവിട്ട് വമ്പൻ ഡ്രെയ്നേജ് സംവിധാനം ഒരുക്കാനുള്ള നടപടികളും ദുബായ് ആരംഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....