ഐബി ഉദ്യോഗസ്ഥയുടെ മരണം : പ്രതി സുകാന്ത് വിവാഹവാഗ്ദാനം നൽകി വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Date:

കൊച്ചി ‘ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്ത് സുരേഷിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്ത്, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പിൽ ഹാജരായത്. തിരുവനന്തപുരം പേട്ട പൊലീസിന് കൈമാറിയ പ്രതിയെ തുടര്‍ന്ന് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ വിശദമായി ചോദ്യം ചെയ്യിലിനൊരുങ്ങുകയാണ് പൊലീസ്. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നത്.

Share post:

Popular

More like this
Related

കൂരിയാട് ദേശീയപാത ഇടിഞ്ഞ് വീണത് കമ്പനിയുടെ വീഴ്ച, 400 മീറ്റര്‍ പാലം നിര്‍മ്മിക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മലപ്പുറം : ജില്ലയിൽ കൂരിയാട് മേഖലയിൽ ദേശീയപാത ഇടിഞ്ഞതിൽ നിര്‍മ്മാണ കമ്പനിക്ക്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ആവാം

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും (85 വയസിനു മുകളിൽ പ്രായമുള്ള...

വായനശാലകൾ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം : വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ...