മഴ : ചൊവ്വാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; മൺസൂൺ നേരത്തെ പ്രതീക്ഷിക്കാം

Date:

തിരുവനന്തപുരം: മഴ മുന്നറിയിപ്പുമായി ചൊവ്വാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറ‍ഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർ‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലേർട്ട് നൽകുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മെയ് 24ഓടെ കേരളത്തിൽ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ത്യയിൽ ആന്തമാൻ ദ്വീപുകളിലാണ് ആദ്യം മൺസൂൺ എത്തുക. ഈ ദ്വീപുകളിൽ മെയ് പകുതിയോടെ മൺസൂൺ എത്തിയിട്ടുണ്ട്. ഇത് സാധാരണയിൽ നിന്ന് 10 ദിവസം നേരത്തെയാണ്.

Share post:

Popular

More like this
Related

കല്യാണിയുടെ മൃതദേഹം കണ്ടെത്തി ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: അങ്കണവാടിയില്‍ നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം...

ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല ഇന്ത്യ – സുപ്രീംകോടതി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: ബിജെപി മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ മുന്നിൽ നിന്ന് നയിച്ച ...

ബംഗളൂരുവിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലമർന്നു

ബംഗളൂരൂ : ബംഗളൂരുവിൽ ഒരു രാത്രി മുഴുവൻ പെയ്തിറങ്ങിയത് അതിശക്തമായ മഴ....