മലപ്പുറം ∙ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌ക്കും മകള്‍ക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകളും. പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. വലതുകൈയ്ക്ക് വെട്ടേറ്റ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.