22 കാരിയെ ശീതള പാനീയത്തിൽ മദ്യം കലർത്തി പീഡിപ്പിച്ച കേസിൽ ഹോർട്ടികോർപ്പ് മുൻ എംഡി ശിവപ്രസാദ് റിമാൻഡിൽ

Date:

കൊച്ചി: കൊച്ചിയിൽ 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശിവപ്രസാദ് 28 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസിൽ കീഴടങ്ങിയത്.പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശിവപ്രസാദിനെ ഡിസ്ചാർജ് ചെയ്തത്. ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.

ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ തുടങ്ങി നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന ശിവപ്രസാദ് കഴിഞ്ഞ മാസം 15-ാം തിയതിയാണ് ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ വൈറ്റിലയിലെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചത്.

ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചതോടെയാണ് പൊലീസെത്തി ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. മുന്പും തന്നോട് ശിവപ്രസാദ് അപമര്യാദയായി പെരുമാറി എന്ന ഇരയുടെ മൊഴിയെ തുടർന്ന് മറ്റൊരു കേസ് കൂടി ശിവപ്രസാദിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share post:

Popular

More like this
Related

കോളറ : ആലപ്പുഴയിൽ ചികിത്സയിലായിരുന്ന 48കാരൻ മരിച്ചു

ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു....

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ 3 യുവാക്കൾക്ക് ദാരുണാന്ത്യം ; രക്ഷാപ്രവർത്തനെത്തിയ യുവാവ് മറ്റൊരു അപകടത്തിലും മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ...

താലിബാൻ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതാഖി -എസ്. ജയശങ്കർ ചർച്ച ; ദൃഢമായ സഹകരണത്തിലേക്കുള്ള പാത

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യൻ...