ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മുൻ വി​ദ്യാ​ർ​ത്ഥിനി​ക്ക് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ര​ണ്ടാം റാ​ങ്ക്

Date:

മനാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂർവ്വ വി​ദ്യാ​ർ​ത്ഥിനി ബി.​എ​സ്‌​സി ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി. ഭാ​വ​ന ബി​ജു പി​ള്ള​യാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ്വക​ലാ​ശാ​ല ന​ട​ത്തി​യ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ റാ​ങ്ക് കരസ്ഥമാക്കിയത്.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബി.​എ​സ്‌​സി​യി​ൽ ര​ണ്ടാം റാ​ങ്കോ​ടെ 9.73 സി.​സി.​പി.​എ നേ​ടി​യാ​ണ് ഈ ​മി​ടു​ക്കി വി​ജ​യി​ച്ച​ത്. 2019 ൽ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ​നി​ന്ന് മി​ക​ച്ച നി​ല​യി​ലാ​ണ് ഭാ​വ​ന പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച​ത്. അ​ന്ന് എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ൺ ഉ​ണ്ടാ​യി​രു​ന്നു. ബി​ജു ഗോ​പി​നാ​ഥി​ന്റെ​യും ക​വി​ത ബി​ജു​വി​ന്റെ​യും മ​ക​ളാ​ണ്. 2007ൽ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ എ​ൽ.​കെ.​ജി​യി​ൽ ചേ​ർ​ന്ന ഭാ​വ​ന 2019ൽ ​പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ ശേഷമാണ് നാ​ട്ടി​ൽ പ​ഠ​നം തു​ട​ർന്നത്.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ഭാ​വ​ന​യു​ടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു.

Share post:

Popular

More like this
Related

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...