കത്തിക്കരിഞ്ഞ ചോദ്യപേപ്പറിൽ നീറ്റ് പരീക്ഷയിലെ 68 ചോദ്യങ്ങൾ; ഒപ്പം സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും.

Date:

ന്യൂഡൽഹി: ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യ പേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേത് തന്നെയെന്ന് സ്ഥിരീകരണം. ശനിയാഴ്ച വിദ്യാഭ്യാസ
മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തി.

ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്.
കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബിഹാർ പൊലീസ് അറിയിച്ചു. സിബിഐയ്ക്ക് നിർണ്ണായക വിവരങ്ങൾ പോലീസ് കൈമാറിയിട്ടുണ്ട്.

ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം. എന്‍ടിഎ യിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം
ചെയ്യലിനു നോട്ടിസ് നൽകും. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളിയായ ഒരു അദ്ധാപകനെ സിബിഐ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

നീറ്റ് – യുജി പരീക്ഷയുടെ തൊട്ടു തലേദിവസം തന്നെ ചോദ്യ പേപ്പറുകളുടെ പിഡിഎഫ് പകർപ്പ് തട്ടിപ്പു സംഘത്തിനു ലഭിച്ചതായാണു കേസന്വേഷിക്കുന്ന ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം സ്ഥിരീകരിക്കുന്നത്.
പട്‌നയിലെ നന്ദലാൽ ചപ്രയിലുള്ള ലേൺ ബോയ്‌സ് ഹോസ്റ്റലിലും സമീപത്തെ പ്ലേ സ്‌കൂളിലും നിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഭാഗികമായി കത്തിച്ച ചില കടലാസുകളുടെ സാംപിളുകൾ ഫൊറൻസിക് ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...