ഭാവിചോദ്യചിഹ്നമാവും;സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ ചോദ്യപേപ്പറും ചോർന്നു

Date:

ന്യൂഡൽഹി: പരീക്ഷകളുടെ വിശ്വാസ്യതയും വിദ്യാർത്ഥികളുടെ ഭാവിയും തുലാസിലാക്കിയ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ വിവാദത്തിനായതിന് പിന്നാലെ
സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷയും മാറ്റിവെച്ചിരിക്കുന്നു. ചോദ്യപേപ്പർ ചോർന്നതാണ് കാരണമെന്നാണ് വിവരം. ഡാർക് വെബിൽ ചോർന്നിരിക്കാമെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകീട്ടാണ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിക്കുന്നത്.

ജൂൺ 25 മുതൽ 27 വരെയാണ് പരീക്ഷ നട​ത്താൻ തീരുമാനിച്ചിരുന്നത്.
ചോദ്യപേപ്പർ ചോർന്നുവെന്ന വിവരം ലഭിച്ചതോടെയാണ് സുതാര്യത ഉറപ്പാക്കാനായി പരീക്ഷ മാറ്റിവെച്ചത്. അനിവാര്യ കാരണങ്ങളാലും ലോജിസ്റ്റിക് പ്രശ്നങ്ങളും മൂലം പരീക്ഷ മാറ്റിവെക്കുകയാണെന്നാണ് എൻ.ടി.എ ഭാഷ്യം.. പുതുക്കിയ പരീക്ഷ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വ്യക്തമാക്കി. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതാനായി കാത്തിരുന്നത്. .

2019 മുതൽ യു.ജി.സിക്കും സി.എസ്.ഐ.ആറിനും വേണ്ടി എൻ.ടി.എ ഓൺലൈൻ മോഡിൽ നെറ്റ് പരീക്ഷ നടത്തുന്നുണ്ട്. സി.എസ്.ഐ.ആർ നെറ്റ് പരീക്ഷക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. സയൻസ് വിഷയങ്ങളിലെ പിഎച്ച്.ഡിക്കും അദ്ധ്യാപക ജോലികൾക്കും നെറ്റ് അനിവാര്യമാണ്.   

Share post:

Popular

More like this
Related

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...