ഒടുവിൽ ബിസിസിഐക്ക് വഴങ്ങി  ചാമ്പ്യൻസ് ട്രോഫി ടൂർ വേദികൾ ഐസിസി പരിഷ്കരിച്ചു

Date:

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി വേദികളിൽ മാറ്റം വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മുസഫറാബാദ്, സ്കാർഡു, ഹുൻസ കാലി എന്നിവിടങ്ങളിൽ മത്സരം നടത്തുന്നതിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് എതിർത്തതിനെത്തുടർന്നാണ് പര്യടനത്തിൻ്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ ഐസിസി നിർബന്ധിതമായത്.

പുതിയ ഐസിസി തലവനാകാൻ പോകുന്ന ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷാ പാക് അധീന കശ്മീരിൽ നടക്കുന്ന ട്രോഫി ടൂറിൻ്റെ പ്രത്യേക വേദികളിൽ എതിർപ്പ് പ്രകടിപ്പിച്ചതായി വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിക്കുള്ള ‘ഗ്ലോബൽ ട്രോഫി ടൂർ’ ശനിയാഴ്ച ഐസിസി പ്രഖ്യാപിച്ചു. പര്യടനത്തിന് ഇസ്ലാമാബാദിൽ തുടക്കമാകുമെന്ന് ഐസിസി അറിയിച്ചു.

[ Image Courtesy : ICC/X ]

ഇസ്‌ലാമാബാദിലെ പര്യടനത്തിൻ്റെ ഉദ്ഘാടന ദിവസം ട്രോഫി പ്രദർശിപ്പിക്കുന്ന ജനപ്രിയ ലാൻഡ്‌മാർക്കുകൾ ദാമൻ-ഇ-കോ, ഫൈസൽ മോസ്‌ക്, പാക്കിസ്ഥാൻ സ്മാരകം എന്നിവയാണ്.

ട്രോഫി ടൂറിൻ്റെ പ്രധാന തീയതികൾ

നവംബർ 16 – ഇസ്ലാമാബാദ്, പാക്കിസ്ഥാൻ
നവംബർ 17 – തക്സിലയും ഖാൻപൂരും, പാക്കിസ്ഥാൻ
നവംബർ 18 – അബോട്ടാബാദ്, പാക്കിസ്ഥാൻ
19 നവംബർ- മുറി, പാക്കിസ്ഥാൻ
നവംബർ 20- നതിയ ഗലി, പാക്കിസ്ഥാൻ
നവംബർ 22 – 25 – കറാച്ചി, പാക്കിസ്ഥാൻ
26 – 28 നവംബർ – അഫ്ഗാനിസ്ഥാൻ
10 – 13 ഡിസംബർ – ബംഗ്ലാദേശ്
15 – 22 ഡിസംബർ – ദക്ഷിണാഫ്രിക്ക
25 ഡിസംബർ – 5 ജനുവരി – ഓസ്ട്രേലിയ
6 – 11 ജനുവരി – ന്യൂസിലാൻഡ്
12 – 14 ജനുവരി – ഇംഗ്ലണ്ട്
15 – 26 ജനുവരി – ഇന്ത്യ
ജനുവരി 27 – ഇവൻ്റ് ആരംഭം – പാക്കിസ്ഥാൻ

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) തമ്മിൽ സുരക്ഷയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തിൽ  ടൂർണമെൻ്റിൻ്റെ വേദിയെ  കുറിച്ച് സംശയം ഇപ്പോഴും നിലനിൽക്കുന്നതിനാൽ  ഐസിസി ചാമ്പ്യൻസ് ട്രോഫി  അനിശ്ചിതത്വത്തിൽ തന്നെയാണ് .   ആതിഥേയരായ  പാക്കിസ്ഥാൻ മത്സരങ്ങൾ സ്വന്തം രാഷ്ട്ത്തിൽ നടത്തുന്നതിൽ ഉറച്ചുനിൽക്കുകയാണ്. മത്സരവേദി മാറ്റിയാൽ ടൂർണ്ണമെൻ്റിൽ നിന്ന് പിന്മാറുമെന്ന സന്ദേശവും പാക്കിസ്ഥാൻ നൽകിയിട്ടുണ്ട്. അതേസമയം  സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...