നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം.; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

Date:

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീവ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. 

Share post:

Popular

More like this
Related

‘നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതി’ ; ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദൻ

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

അമേരിക്ക തിരിച്ചയക്കാനൊരുങ്ങുന്ന അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 20000 ഇന്ത്യക്കാരും ;ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂയോർക്ക്:  അധികാരത്തിലേറിയ ആദ്യ നൂറു ദിവസത്തിനുള്ളിൽ തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കുമെന്നുള്ള...

അദ്ധ്യാപകര്‍ക്കെതിരെ വിദ്യാർത്ഥിയുടെ ഭീഷണി : പൊതുവിദ്യാഭ്യാസ ഡയറക്റോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍...

മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു ; നിതീഷ് കുമാറിൻ്റെ നീക്കത്തിൽ ഞെട്ടി ബിജെപി

ന്യൂഡൽഹി : മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ...