കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി, മുഖ്യമന്ത്രിയാകാൻ മത്സരിക്കുന്നത് 3 പേർ; സരിൻ മിടുക്കൻ

Date:

ആലപ്പുഴ:  കോണ്‍ഗ്രസ് ചത്ത കുതിരയെന്നു പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍  മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണിക്കാട്ടി. കോണ്‍ഗ്രസുമായി താന്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലക്കാട് ശക്തമായ ത്രികോണ മല്‍സരമാണു നടക്കാന്‍ പോകുന്നതെന്നും മൂന്നു മുന്നണിയും ഒപ്പത്തിനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെ നേരിട്ടു കണ്ട് പിന്തുണ അഭ്യര്‍ഥിക്കാനെത്തിയതായിരുന്നു സരിന്‍.

‘കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സാമൂഹിക നീതിയെക്കുറിച്ചു പറഞ്ഞപ്പോൾ എന്നെ കോൺഗ്രസ് ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസ്. അതുകൊണ്ടു ഒന്നും കൂടുതൽ പറയുന്നില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്നുപേരുടെ മത്സരമാണ്. അവരുടെ ചെയ്തികൾ കാരണമാണ് അകൽച്ചയിൽ ആയത്’’ – വെള്ളാപ്പള്ളി വെളിപ്പെടുത്തി

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...