ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി

Date:

( Photo Courtesy :X)

ന്യൂഡൽഹി: കടം വന്ന് പാപ്പരായ ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കടം വന്ന് നിലച്ച കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തികൾ കണ്ടുകെട്ടി കടം വീട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് ലിക്വിഡേഷൻ.

ജെറ്റ് എയർവേസിനെ ജലൻ -കാൾറോക്ക് കൺസോർട്യത്തിന് (ജെ.കെ.സി) കൈമാറാനുള്ള നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി) അനുമതി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. എൻ.സി.എൽ.എ.ടിയുടെയും ബാങ്ക്റപ്സി ബോർഡ് ഓഫ് ഇന്ത്യയുടെയും പ്രവർത്തനങ്ങളെ കോടതി വാക്കാൽ വിമർശിച്ചു.

കടം തിരിച്ചടക്കുന്നില്ലെന്നും കമ്പനി കൈമാറ്റമടക്കം പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടെന്നും കാണിച്ച് എസ്.ബി.ഐയും പഞ്ചാബ് നാഷനൽ ബാങ്കുമുൾപ്പെടെയുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ജെ.കെ.സി ബാങ്കുകളിലേക്ക് 4,783 കോടിയാണ് തിരിച്ചടക്കേണ്ടിയിരുന്നത്.

എന്നാൽ, ആദ്യ ഗഡുവായ 350 കോടി തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും എൻ.സി.എൽ.എ.ടി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ, ഇതിനകം കൺസോർട്യം നിക്ഷേപിച്ച 200 കോടി കണ്ടുകെട്ടാനും ലിക്വിഡേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥരെ നിയമിക്കാനും കോടതി എൻ.സി.എൽ.എ.ടിയോട് നിർദ്ദേശിച്ചു.

2019 ഏപ്രിലിലാണ് കടം മൂലം ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. രണ്ടുവർഷത്തിനു ശേഷം പ്രവാസി ഇന്ത്യക്കാരനായ മുരാരി ജലാനും കാൾറോക്ക് കാപ്പിറ്റൽ പാർട്ണേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തി.

തുടർന്ന് ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നിരീക്ഷണ സമിതി രൂപവത്കരിച്ചെങ്കിലും നിയമപരവും സാമ്പത്തികവുമായ കാലതാമസമുണ്ടായി. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിലേതടക്കം സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കാൻ കാലതാമസം നേരിടുന്നതായി മേയിൽ ജെറ്റ് ഓഹരിയുടമകളെ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...