ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നു വീണു ; 28 പേർ മരിച്ചതായി പ്രാഥമിക വിവരം

Date:

(Photo Courtesy : Yonhap News/X)

ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണ് നിരവധി പേർ കൊല്ലപ്പെട്ടു.181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനമാണ് തകർന്നുവീണത്. 28 പേർ മരിച്ചതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കാണുന്നത് പ്രകാരം വിമാനം ലാൻഡിംഗിനിടെ  പൊട്ടിത്തെറിക്കുകയായിരുന്നു.

വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി യോൻഹാപ്പ് റിപ്പോർട്ട് ചെയ്തു.
അടിയന്തര രക്ഷാപ്രവർത്തനത്തിൽ രണ്ട് പേരെ പുറത്തേയ്ക്കെത്തിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വൻ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിൽ വെള്ളിയാഴ്ച നേതൃത്വം ഏറ്റെടുത്ത ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സുങ്-മോക്ക്, രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകി. സൗത്ത് ജിയോല്ല പ്രവിശ്യയിലെ നിർണായക പ്രാദേശിക കേന്ദ്രമായ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ ആദ്യത്തെ പ്രധാന സംഭവമാണിത്.

Share post:

Popular

More like this
Related

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവുമടക്കം 3 പേർ മരിച്ചു

തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു....

പുന്നപ്രയിലെ യുവാവിൻ്റെ മരണം: ഭാര്യയേയും ആൺ സുഹൃത്തിനേയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ് 

ആലപ്പുഴ : പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി...

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട്...

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...