ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ട്വൻ്റി20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം; സഞ്ജു സാംസൺ കളിയിലെ താരം.

Date:

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ട്വൻ്റി20 മല്‍സരത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. ഡല്‍ബനില്‍ നടന്ന മല്‍സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ ആധികാരിക വിശയം. നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1- 0ന് മുന്നിലെത്തി.

സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവിലാണ് (50 പന്തില്‍ 107 റണ്‍സ് ) ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയത്. 47 പന്തിൽ സഞ്ജു 100 തികച്ചത്. സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: ഇന്ത്യ- 20 ഓവറില്‍ എട്ടിന് 202. ദക്ഷിണാഫ്രിക്ക – 17.5 ഓവറില്‍ 141ന് ഓള്‍ഔട്ട്.

203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഐദെന്‍ മാര്‍ക്രമിനെ (8) അര്‍ഷ്ദീപ് സിങ് സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ന്നെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (11) അവേഷ് ഖാന്റെ പന്തില്‍ സൂര്യകുമാര്‍ പിടികൂടി. റയാന്‍ റിക്ല്‍റ്റണ്‍ (21) കൂടി പുറത്തായതോടെ മൂന്നിന് 44 എന്ന നിലയിലായി. ഹെന്റിച്ച് ക്ലാസെന്‍ പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ ബോളിംഗിന് മുമ്പിൽ 25 റണ്‍സിന് കീഴടങ്ങി.

ഡേവിഡ് മില്ലർക്കും പ്രതീക്ഷക്കൊത്ത് ഉയാനായില്ല.18 റൺസിന് മില്ലറും കൂടാരം കയറി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. അവസാന ഓവറുകളില്‍ ജെറാള്‍ഡ് കോയെറ്റ്‌സീ മൂന്ന് സിക്‌സറുകള്‍ സഹിതം 11 പന്തില്‍ 23 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അടിപതറി. 17.5 ഓവറില്‍ ഓള്‍ഔട്ട്.

ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതവും അവേഷ് ഖാന് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ് അയക്കുകയായിരുന്നു. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപണര്‍മാരായി ക്രീസിലെത്തി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍സരത്തിൻ്റെ തുടർച്ചയെന്നോണം മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഏഴ് ബൗളര്‍മാരെ സഞ്ജുവിനെതിരെ ദക്ഷിണാഫ്രിക്ക പരീക്ഷിച്ചു നോക്കിയെങ്കിലും ഒരു നിയോഗം പോലെ സെഞ്ചുറി പൂർത്തിയാക്കിയ ശേഷമാണ് സഞ്ജു മടങ്ങിയത്.

https://twitter.com/kartikameena78/status/1855058499761230307?t=F_yGGM0qZvPgpGNdqqjrFA&s=19

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...