സംവിധായകൻ ഷാഫി വെൻ്റിലേറ്ററിൽ തുടരുന്നു; ഗുരുതരാവസ്ഥയിലെന്ന്  ബി ഉണ്ണികൃഷ്ണൻ

Date:

കൊച്ചി : സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ നിന്ന് ഷാഫിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ബി ഉണ്ണികൃഷ്ണൻ. ആശുപത്രിയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉണ്ടെന്നും സാദ്ധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വെന്‍റിലേറ്ററിൽ തുടരുന്ന ഷാഫിയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയില്ല. എങ്കിലും ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ച് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നൽകിവരുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. കൊച്ചി ആസ്റ്റര്‍  മെഡിസിറ്റി ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.

മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി. 

Share post:

Popular

More like this
Related

‘അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ബിജെപി പദ്ധതിയിടുന്നു’ ; ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ന്യൂഡൽഹി : ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന...

ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്ക് ; ആരോപണങ്ങൾ നിഷേധിച്ച് ഉബറും ഒലയും

ന്യൂഡൽഹി : ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഉബറും...

നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ തീരുമാനം; കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടർന്ന്...

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം സ്വകാര്യ നിമിഷങ്ങളെ പകർത്താനുള്ള അനുവാദമല്ല’ – ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന്...