ഹീവാന്‍സ് നിക്ഷേപ തട്ടിപ്പ് ; പത്മശ്രീ ജേതാവ് ടിഎ സുന്ദര്‍ മേനോന്‍ അറസ്റ്റില്‍

Date:

നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റും വിവാദ വ്യവസായിയുമായ പത്മശ്രീ ടിഎ സുന്ദര്‍മേനോന്‍ അറസ്റ്റില്‍.  സുന്ദര്‍മേനോനെ ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂങ്കുന്നം ആസ്ഥാനമായ ഹീവാൻ ഫിനാൻസ്, നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് കേസ്.

സ്ഥാപനത്തിന്‍റെ ചെയർമാനായ സുന്ദർ മേനോൻ, എംഡിയും കോൺഗ്രസ് നേതാവുമായ സി.എസ് ശ്രീനിവാസൻ എന്നിവരുൾപ്പടെ 7 പേരാണ് പ്രതികൾ. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് പരാതി.

നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ തുക ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. നിക്ഷേപകര്‍ വ്യാപകമായി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപനം പൂട്ടിയിരുന്നു.

സുന്ദര്‍മേനോനെതിരെ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഇയാള്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹനാണെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. നിലവില്‍ ഇയാളുടെ പത്മ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി രാഷ്ട്രപതിയ്ക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്.






Share post:

Popular

More like this
Related

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...

സത്യപ്രതിജ്ഞക്ക് മുൻപെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ട്രംപ് ; ഒപ്പു വെക്കുന്ന 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ടിക് ടോക് സംരക്ഷണവും

വാഷിംങ്ടൺ : സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്  മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ  സുപ്രധാന പ്രഖ്യാപനങ്ങളുമായി...

ഡൊണൾഡ് ട്രംപ് ഇന്ന് പ്രസിഡൻ്റായി സ്ഥാനമേൽക്കും ; ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിൽ

വാഷിംങ്ടൺ: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥാനമേൽക്കും. ഇന്ത്യൻ...