നാവികസേനയുടെ ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് മുംബൈയിലെ എലഫന്‍റ കേവിലേക്ക് പോയ ബോട്ട്

Date:

മുംബൈ:  മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ നീൽകമൽ കമ്പനിയുടെ യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടടുപ്പിച്ചാണ് സംഭവം. 10 സിവിലിയൻമാരും 3 നാവികസേനാംഗങ്ങളും ഉൾപ്പെടെ 13 പേർ മരിച്ചതായി നാവികസേനാ ഡോക്ടർമാർ അറിയിച്ചു. നാവികസേനയുടെ വൈസ് അഡ്മിറൽ സഞ്ജയ് ജഗ്ജിത് സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൈകിട്ട് 7.30 വരെ ലഭിച്ച വിവരം അനുസരിച്ച് 101 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. പരിക്കേറ്റ 2 യാത്രക്കാർ നേവി ആശുപത്രിയിൽ ചികിത്സയിലാണ്.  

നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു. നാവിക സേനയുടെ സ്പീഡ് ബോട്ടിൽ അഞ്ച് പേരുണ്ടായിരുന്നു. എൻജിൻ പരീക്ഷണം നടത്തവേയാണ് സേനയുടെ സ്പീഡ് ബോട്ട് മുംബൈ തീരത്ത് നിയന്ത്രണം വിട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചതെന്ന് നാവിക സേന അറിയിച്ചു. യാത്രാ ബോട്ടിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ  ദൃശ്യങ്ങൾ പുറത്തുവന്നു. 

നാവികസേനയും കോസ്റ്റ് ഗാർഡും മുംബൈ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 11 നേവി ക്രാഫ്റ്റുകളും 4 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു.  നാവികസേനയും സംസ്ഥാന സർക്കാരും വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം ‘എക്സി’ലൂടെ അറിയിച്ചു.

https://twitter.com/yasarullah/status/1869369875321467087?t=2nXfwGB9Qt4R7GKNwMODXQ&s=19

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...