IAF എയർഷോ കാണാനെത്തിയത് 15 ലക്ഷം പേർ ; സൂര്യാഘാതമേറ്റ് നിരവധി പേർ കുഴഞ്ഞുവീണു, മരിച്ചവരുടെ എണ്ണം അഞ്ച്, 100 ലേറെ പേർ ആശുപത്രിയിൽ

Date:

ചെന്നൈ: 15 ലക്ഷത്തോളം ആളുകൾ സാക്ഷ്യം വഹിച്ച ഗംഭീര കാഴ്ചയായിരുന്നു മറീന ബീച്ചിൽ നടന്ന IAF ൻ്റെ എയർ ഷോയെങ്കിലും കാണാൻ വന്ന അഞ്ച് പേരുടെ മരണത്തിന് അത് ഇടയാക്കുകയും നിരവധി പേരെ ആശുപത്രിയിലാക്കുകയും ചെയ്തു എന്നത് ദുഃഖിപ്പിക്കുന്ന സംഭവമായി. 100 ഓളം പേർ സർക്കാർ ആശുപത്രികളിൽ ഔട്ട് പേഷ്യൻ്റ് ആയി ചികിത്സയിലായി.

നൂറുകണക്കിന് ആളുകൾ രാവിലെ 8 മണി മുതൽ തന്നെ മറീനയിൽ തടിച്ചുകൂടി. പതുക്കെ പതുക്കെ കടൽത്തീരം പതിനായിരങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. പിന്നീട് വരുന്ന ആളുകൾക്ക് മറീനയിലെത്താൻ വളരെ ദൂരം നടക്കേണ്ടി വന്നു.

ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് രക്ഷനേടാൻ കയ്യിൽ കുടയും വെള്ളവുമായി നിരവധി പേർ എത്തിയിരുന്നെങ്കിലും പലരും മുന്നൊരുക്കമില്ലാതെ എത്തി വെള്ളം കുടിക്കാൻ പോലും നിവർത്തിയില്ലാതെ വേവലാതിയിലായി. വിവിധ വിമാനങ്ങളും അവയുടെ എയറോബാറ്റിക് നീക്കങ്ങളും ജനക്കൂട്ടത്തെ വിസ്മയിപ്പിച്ചപ്പോൾ, എയർ ഷോയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയ അഞ്ച് പേർ ഷോ അവസാനിച്ചതിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ബോധരഹിതരാവുകയും മരണപ്പെടുകയും ചെയ്തു.

തിരുവൊട്ടിയൂർ ആർഎംവി നഗർ സ്വദേശിയായ വി.കാർത്തികേയൻ (34) ഇരുചക്രവാഹനത്തിൽ ഭാര്യക്കും രണ്ടുവയസ്സുള്ള മകനുമൊപ്പം എയർഷോയ്‌ക്കായി എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിപാടി കഴിഞ്ഞ് ഇവർ രാജാജി റോഡിലൂടെ നടന്നു പോകുമ്പോൾ ഐഎൻഎസ് അഡയാർ മുൻ ഗേറ്റിന് സമീപം കാർത്തികേയൻ ബോധരഹിതനായി. ഉടൻ തന്നെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ (ആർജിജിഎച്ച്) എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

മറ്റൊരു സംഭവത്തിൽ ഭാര്യ എലിസമ്മയ്ക്കും മരുമകനുമൊപ്പം എയർ ഷോയ്‌ക്കെത്തിയ കൊരുക്കുപേട്ട സ്വദേശി ഡി.ജോൺ (56) കാമരാജർ ശാലയിലെ പാർഥസാരഥി കമാനത്തിനു സമീപം തളർന്നുവീണു. പെരുങ്ങലത്തൂരിലെ ശ്രീനിവാസനും ഇതേ സ്ഥലത്ത് തളർന്നുവീണു. ഇരുവരെയും ആംബുലൻസിൽ ഓമണ്ടുരാർ ഗവൺമെൻ്റ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറീനയിലെ മണലിൽ മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള മറ്റൊരാളെ മരിച്ച നിലയിൽ കണ്ടെത്തി. ദിനേശ് കുമാറാണെന്ന് തിരിച്ചറിഞ്ഞ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മരിച്ച അഞ്ചാമത്തെ ആളെ തിരിച്ചറിയാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

തലകറക്കത്തെ തുടർന്ന് നൂറോളം പേരെ മറീനയ്ക്ക് ചുറ്റുമുള്ള സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 45 പേർ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലും (ആർജിജിജിഎച്ച്) 43 പേർ ഓമന്ദൂരാർ ആശുപത്രിയിലും ഏഴു പേർ റോയപ്പേട്ട സർക്കാർ ആശുപത്രിയിലും ചികിത്സ തേടി.

രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവർ ഔട്ട്പേഷ്യൻ്റ്മാരായി ചികിത്സയിലാണെന്നും ആർജിജിജിഎച്ച് ഡീൻ ഇ.തേറാണി രാജൻ പറഞ്ഞു. ‘എത്തുമ്പോൾ തന്നെ മരിച്ചു’ എന്ന് പ്രഖ്യാപിച്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34 കാരന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പോസ്റ്റ്‌മോർട്ടം കൂടുതൽ വിവരങ്ങൾ നൽകുമെന്ന് ഡീൻ പറഞ്ഞു.

കടുത്ത ‘ഹീറ്റ് സ്ട്രോക്ക് ‘ അനുഭവപ്പെട്ടതു കാരണം നിലവിൽ അസുഖങ്ങൾ ഉള്ളവർക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയിരിക്കാം എന്ന് ഡോക്ടർമാർ പറഞ്ഞു. നൂറിലധികം രോഗികളെ ആശുപത്രികളിലേക്ക് മാറ്റിയതായി ഇഎംആർഐ 108 ആംബുലൻസ് അധികൃതർ പറഞ്ഞു. “മരണത്തിൻ്റെ കാരണം ഞങ്ങൾക്ക് അറിയില്ല. അവർ ഉയർന്ന അപകടസാധ്യതയുള്ള രോഗികളാണെങ്കിൽ, സാധ്യത ഹീറ്റ് സ്ട്രോക്ക് അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ ആണ്. ഹൈപ്പോതലാമസിന് ചൂട് താങ്ങാൻ കഴിയില്ല, തലച്ചോറിൽ രക്തസ്രാവമുണ്ടാകാം, ഇതിനെ ഞങ്ങൾ ഹീറ്റ് സ്ട്രോക്ക് എന്ന് വിളിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ഈർപ്പം, ഉയർന്ന ചൂട്, തലകറക്കം എന്നിവയായിരുന്നു രോഗികളുടെ പൊതുവായ പരാതി. “ഞങ്ങൾക്ക് ഇതേ പരാതിയുമായി 43 പേരെ ലഭിച്ചു. താപനില ഉയരുമ്പോൾ, ഹൈപ്പോതലാമസിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. സുപ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സിസ്റ്റമിക് ഇൻഫ്ലമേറ്ററി റെസ്പോൺസ് സിൻഡ്രോം (SIRS) ലേക്ക് ഇത് എത്തിക്കും. ചില ആളുകൾക്ക് ഹൃദയസ്തംഭനത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ആർറിത്മിയ (അനിയന്ത്രിതമായ ഹൃദയമിടിപ്പ്) അനുഭവപ്പെടുന്നു, ”ഡോ. തെറാണി രാജൻ വിശദീകരിച്ചു.

ജനത്തിരക്കു കാരണം പൊതുഗതാഗത സംവിധാനങ്ങൾ പരാജയപ്പെട്ടതിനാൽ, ഷോ അവസാനിച്ചതിന് ശേഷവും ആയിരക്കണക്കിന് ആളുകൾ രണ്ട് മണിക്കൂറോളം വഴിയിൽ കുടുങ്ങി. വൻ ജനക്കൂട്ടം മുന്നിൽ കണ്ട് സുരക്ഷിതമായ സൗകര്യങ്ങളുംശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും സർക്കാർ ക്രമീകരണങ്ങൾ പരാജയപ്പെട്ടതായി പലരും പരാതിപ്പെട്ടു.

.

 .

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....