16 കാരൻ്റെ സ്കൂട്ടർ യാത്ര ; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

Date:

തിരുവനന്തപുരം: 16 കാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. അയിരൂർ പാളയംകുന്നിലാണ് പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിൻ്റെ പേരിൽ അമ്മയ്ക്കെതിരെ അയിരൂർ പോലീസ് കേസെടുത്തത്. കൂടാതെ 25 വയസിന് ശേഷം മാത്രമേ കുട്ടിക്ക് ഡ്രൈവിങ് ലൈസൻസ് നൽകുകയുള്ളൂവെന്ന് വർക്കല സബ് ആർടി ഓഫീസ് അധികൃതരും അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജങ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരൻ സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു.

മോട്ടോർ വെഹിക്കിൾ ആക്ട് 199എ, ബിഎൻഎസ് 125, കെപി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. മോട്ടോർ വെഹിക്കിൾ ആക്ട് 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000 രൂപ പിഴയോ, മൂന്ന് വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേയ്ക്ക് റദ്ദ് ചെയ്യാവുന്നതാണ്.

Share post:

Popular

More like this
Related

വയനാട് തുരങ്കപാതയ്ക്ക് അനുമതി ; കരാർ ഒപ്പിട്ട് നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ പണി തുടങ്ങാം

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നിര്‍ദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു...

കമൽഹാസൻ രാജ്യസഭയിലേക്ക്;പുതുകാൽവെപ്പ് ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയെ തുടർന്ന്

ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനുമായുണ്ടാക്കിയ...