വയനാടിൻ്റെ ഉള്ളുലച്ച ഉരുൾ പൊട്ടലിൽ ഇനിയും കണ്ടെത്തേണ്ടത് 225 പേരെ

Date:

കൽപ്പറ്റ: പുഞ്ചിരമട്ടത്ത് 50 ലധികം വീടുകൾ മണ്ണിനടിയിലെന്ന് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ. എത്രപേർ അകപ്പെട്ടു എന്നതിൽ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് എത്തിച്ചത് ആറ് മൃതദേഹങ്ങൾ. ചൂരൽമലയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലി (67), ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസി, മുണ്ടക്കൈ സ്വദേശികളായ സിനാൻ (24), ഷഹീൻ (20), ലത്തീഫ് (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെയും ഇന്നുമായി 100 മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. കാണാതായവരുടെ എണ്ണം ഇപ്പോൾ 244 ആയി.

മുണ്ടക്കൈ ചെറാട്ടുകുന്ന് കോളനിയില്‍ കാണാതായ 26 പേരെ കണ്ടെത്തി. അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലായി 3000ത്തോളം വോട്ടർമാരുണ്ടെന്നാണ് മേപ്പാടി പഞ്ചായത്തിലെ അട്ടമല വാർഡംഗമായ (10-ാം വാർഡ്) എൻകെ സുകുമാരൻ പറയുന്നത്. കുട്ടികളടക്കം ആറായിരത്തോളം പേരാണ് ഈ വാർഡുകളിലായി താമസിക്കുന്നത് (1000ത്തിലേറെ കുടുംബങ്ങൾ). എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും അത്രമാത്രം ഭയാനകമാണെന്നും സുകുമാരൻ പറയുന്നു.

വെള്ളരിമല വില്ലേജ് ഓഫീസ് മേഖലയിൽ വൻ മരങ്ങൾ വന്ന് അടിഞ്ഞുകിടക്കുകയാണ്. രാവിലെ നാല് മൃതദേഹങ്ങൾ മേഖലയിൽനിന്ന് കണ്ടെടുത്തു. ഇതുവരെ 16 ഓളം മൃതദേഹങ്ങൾ കണ്ടെത്തി. വീണ്ടും തിരച്ചിൽ തുടരുകയാണ്. വെള്ളരിമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ പിറകിൽ നൂറുകണക്കിന് വീടുകളുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും അവിടെയില്ല. വിരലിൽ എണ്ണാവുന്ന വീടുകൾ മാത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. അട്ടമല ഭാഗത്ത് തിരച്ചിൽ തുടരുകയാണ്. മെഷീനുകൾ കൊണ്ട് കെട്ടിടാവശിഷ്ടവും മരങ്ങളും നീക്കിയാൽ മാത്രമേ അവയ്ക്ക് അടിയിൽ എത്ര പേരുണ്ടെന്ന് കണ്ടെത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.

കാണാതായവരുടെ കണക്കുകൾ ശേഖരിച്ച് റവന്യൂ വിഭാഗം. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിനെ നേതൃത്വത്തിലാണ് ഏകോപനം

Share post:

Popular

More like this
Related

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍...

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...