അനധികൃതമായി കൊച്ചിയിൽ താമസിച്ച 27 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ; അറസ്റ്റ് തീവ്രവാദ വിരുദ്ധ സേനയുടെയും പൊലീസിൻ്റെയും ‘ക്ലീൻ റൂറൽ’ പരിശോധനയിൽ

Date:

കൊച്ചി : അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വന്ന 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ ‘ക്ലീൻ റൂറൽ’  പരിശോധനയിലാണ് അറസ്റ്റ്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബർ ക്യാംപിൽ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞ് വിട്ടയച്ചു. 

ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചില‍ർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

Share post:

Popular

More like this
Related

വയനാട് ഇനി പുതിയ വികസനചരിതമെഴുതും ; തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സ്മിതിയുടെ അനുമതി

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മ്മക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക്...

സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ശ്രമം; സംഘടനകളുമായി ചർച്ച നടത്തും

കൊച്ചി : സിനിമ സമരം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ നടത്തും. സിനിമ...

ട്രംപ്-സെലെൻസ്‌കി ചർച്ചക്ക് ശേഷം യുക്രൈനുള്ള സൈനിക സഹായം നിർത്തി അമേരിക്ക

വാഷിങ്ടൺ : യുക്രെയ്നുള്ള സൈനിക സഹായം താത്കാലികമായി നിർത്തി അമേരിക്ക. വൈറ്റ്ഹൗസ്...

ഷഹബാസ് കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ

കോഴിക്കോട് : താമരശേരി മുഹമ്മദ് ഷഹബാസിൻ്റെ ദാരുണമായ മരണത്തിൽ ഒരു വിദ്യാർത്ഥി...