ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മൂന്നാം ട്വൻ്റി20 : റെക്കോഡുകളുടെ പരമ്പര തീർത്ത മത്സരം

Date:

ഹൈദരബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വൻ്റി20 മല്‍സര വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശിനെതിരെ ഇന്ത്യ പരമ്പര തൂത്തുവാരി. സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും അടിച്ച് തകർത്ത മത്സരത്തിൽ ട്വൻ്റി20യുടെ ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന ടോട്ടലാണ് പിറന്നുവീണത്, ഒപ്പം എണ്ണമറ്റ റെക്കോഡുകളും.

ട്വൻ്റി20യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ എന്ന റെക്കോഡിന് ഇന്ത്യ അവകാശികളായ മത്സരമായി ഹൈദരബാദിലേത്. 2023ല്‍ നേപ്പാള്‍-മംഗോളിയ മല്‍സരത്തില്‍ ഒരു ഇന്നിങ്‌സില്‍ 314 റണ്‍സ് നേടിയതാണ് ഒന്നാം സ്ഥാനത്തുള്ള ഉയർന്ന സ്കോർ. രണ്ടാമത്തെ ഉയർന്ന ട്വൻ്റി20 സ്‌കോറാണ് ഇന്ന് ഇന്ത്യ നേടിയത്. 120 പന്തില്‍ 297 റണ്‍സ്.

രണ്ടാം വിക്കറ്റില്‍ സഞ്ജുവും സൂര്യകുമാറും ചേര്‍ന്ന് 173 റണ്‍സാണ് നേടിയത്. ട്വൻ്റി20 ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പാണിത്. 2022ല്‍ സഞ്ജുവും ദീപക് ഹൃഡയും ചേര്‍ന്ന് അയര്‍ലന്‍ഡിനെതിരേ നേടിയ 176 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാമത്. 2024ല്‍ റോഹിത് ശര്‍മയും റിങ്കു സിങും ചേര്‍ന്ന് ബെംഗളൂരുവില്‍ പടുത്തുയർത്തിയ 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാമത്.

ട്വൻ്റി20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന മൂന്നാമത്തെ മല്‍സരമായും ഇത് മാറി. ആകെ 22 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് അടിച്ചൂകൂട്ടിയത്. നേപ്പാല്‍-മംഗോളിയ മല്‍സരത്തില്‍ 26ഉം ജപ്പാന്‍-ചൈന മല്‍സരത്തില്‍ 23ഉം സിക്‌സറുകളുണ്ടായി. ഇന്ന് ഇന്ത്യ നേടിയ 22 സിക്‌സറുകള്‍ മറ്റു രണ്ടു തവണയും ട്വൻ്റി20യില്‍ സംഭവിച്ചിട്ടുണ്ട്.

ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റില്‍ ട്വൻ്റി20യില്‍ 150 റണ്‍സിന് മുകളില്‍ പാര്‍ട്ണര്‍ഷിപ്പ് നേടുന്നവരില്‍ രണ്ടാംസ്ഥാനത്തെത്താനും സഞ്ജു-സൂര്യകുമാര്‍ സഖ്യത്തിന് കഴിഞ്ഞു.

ട്വൻ്റി20യില്‍ അഞ്ച് ബൗളര്‍മാര്‍ 40 റണ്‍സിന് മുകളില്‍ വഴങ്ങുന്ന നാലാമത്തെ മല്‍സരമായും ഇത് അടയാളപ്പെടുത്തി.

ട്വൻ്റി20യുടെ ചരിത്രത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ പിറന്ന മല്‍സരമായും ഇത് മാറി. ഇന്ത്യ ഇന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ 47 തവണ അതിര്‍ത്തികടത്തി. തുര്‍ക്കി-ചെക് റിപബ്ലിക് മല്‍സരത്തിലെ 43 ബൗണ്ടറികളെന്ന റെക്കോഡ് വഴിമാറി.

ഇന്ത്യക്ക് വേണ്ടി ട്വൻ്റി20യില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി മായങ്ക്. ഭുവനേശ്വര്‍ കുമാര്‍ (മൂന്ന് തവണ), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് മറ്റുള്ളവര്‍.

Share post:

Popular

More like this
Related

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

പാലക്കാട് : നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര്...

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....