ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് 434 കോടി രൂപ നഷ്ടപരിഹാരം

Date:

(പ്രതീകാത്മക ചിത്രം)

കാലിഫോർണിയ : ചൂടുള്ള പാനീയം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (434 കോടി രൂപ)നഷ്ടപരിഹാരം നൽകണമെന്ന് കാലിഫോർണിയ ജൂറി സ്റ്റാർബക്‌സിനോട് ഉത്തരവിട്ടു. ലോസ് ഏഞ്ചൽസിലെ സ്റ്റാർബക്സിൻ്റെ ഔട്ട്ലെറ്റിലെ ജീവനക്കാരനായ മൈക്കൽ ഗാർഷ്യയ്ക്കാണ് ഒരു ഓർഡർ എടുക്കുന്നതിനിടയിൽ ശരീരത്തിൽ ഗുരുതരമായ പൊള്ളലേറ്റത്.

2020 -ൽ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ജീവനക്കാരന് അനുകൂലമായ വിധി. കോടതിരേഖകൾ പ്രകാരം സംഭവസമയത്ത് ചൂടുള്ള പാനീയം ജീവനക്കാരൻ്റെ മടിയിലേക്ക് വീഴുകയും ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും ഇത് കാരണമായി. 

എന്നാൽ, ജീവനക്കാരനെ വേണ്ട രീതിയിൽ പരിപാലിക്കുന്നതിൽ സ്റ്റാർബക്സ് അശ്രദ്ധ കാണിച്ചുവെന്നും അത് അയാളുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കി എന്നും കോടതി വിധിയിൽ പറയുന്നു. ജീവനക്കാരന്റെ അനുദിന ജീവിതത്തെയും ശാരീരിക ക്ഷമതയെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ പരിക്കേറ്റിട്ടും സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നും വേണ്ടത്ര കരുതൽ ഉണ്ടായില്ലെന്നും കോടതി വിമർശിച്ചു.

മൈക്കൽ ഗാർഷ്യയ്ക്ക് സംഭവിച്ച ദുരന്തത്തിൽ തങ്ങൾ സഹതപിക്കുന്നുണ്ടെങ്കിലും ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകാൻ കഴിയില്ല എന്നാണ് സ്റ്റാർബക്സിൻ്റെ നിലപാട്. മേൽക്കോടതിയിൽ നിലവിലെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വ്യക്തമാക്കി. 

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...