തിരുവനന്തപുരം : 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തിരഞ്ഞെടുത്തു. ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതത്തിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രനും (തടവ്) പങ്കിട്ടു. മികച്ച സ്വഭാവനടൻ വിജയരാഘവൻ ( പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പെമ്പിളൈ ഒരുമൈ).
പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ ഒൻപത് അവാർഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയത്. മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ, മികച്ച സംവിധായകൻ – ബ്ലെസി, അവലംബിത തിരക്കഥ – ബ്ലെസി, ശബ്ദ മിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ, മേക്കപ്പ് ആർടിസ്റ്റ് – രഞ്ജിത്ത് അമ്പാടി, പ്രത്യേക ജൂറി പരാമർശം- കെ. ആർ ഗോകുൽ (നടൻ), മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ.എസ്, മികച്ച പ്രോസസിംഗ് ലാബ് – വൈശാഖ് ശിവ ഗണേഷ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആടുജീവിതത്തിന് പുരസ്കാരം.
മറ്റ് അവാർഡുകൾ :
മികച്ച ചിത്രം – കാതൽ, സംവിധായകൻ – ജിയോ ബേബി, നിർമ്മാതാവ് – മമ്മൂട്ടി.
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
സംവിധായകർ – രോഹിത് എം ജി കൃഷ്ണൻ, നിർമ്മാണം; ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട്, സിജോ വടക്കൻ
മികച്ച സംവിധായകൻ – ബ്ലെസ്സി (ചിത്രം ആട് ജീവിതം)
മികച്ച ബാലതാരം ആൺ – അവ്യുക്ത് മേനോൻ (ചിത്രം – പാച്ചുവും അത്ഭുതവിളക്കും)
മികച്ച ബാലതാരം പെൺ – തെന്നൽ അഭിലാഷ് (ചിത്രം ശേഷം മൈക്കിൽ ഫാത്തിമ )
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (ചിത്രം: കാതൽ)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ചിത്രം: ഇരട്ട)
മികച്ച തിരക്കഥ (അവലംബിത) – ബ്ലെസ്സി
(ആടുജീവിതം)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ഗാനം: ചെന്താമരപ്പൂവിൽ –
ചിത്രം ചാവേർ )
മികച്ച സംഗീത സംവിധായകൻ (ഗാനം )
ജസ്റ്റിൻ വർഗീസ് ( ചിത്രം ചാവേർ )
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) – മാത്യൂസ് പുളിക്കൽ (ചിത്രം: കാതൽ)
മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ ( ഗാനം: പതിരാണെന്ന് ഓർത്തൊരു കനവിൽ – ചിത്രം: ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക – ആൻ ആമി
ഗാനം :തിങ്കൾ പൂവിൻ ഇതളവൾ, ചിത്രം: പാച്ചുവും അത്ഭുതവിളക്കും)
മികച്ച ചിത്രസംയോജകൻ – സംഗീത് പ്രതാപ് (ചിത്രം ലിറ്റിൽ മിസ്സ് റാവുത്തർ )
മികച്ച സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ്. ഒ. ബേബി
ശബ്ദ മിശ്രണം – റസൂൽ പൂക്കുട്ടി, ശരത് മോഹൻ