55-ാമത് ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു; ‘സ്വതന്ത്ര്യ വീർ സവർക്കർ’ ഉദ്ഘാടന ചിത്രം

Date:

ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്രോത്സവം – IFFI-യുടെ 55-ാം പതിപ്പിൽ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ , പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു.  384 സമകാലിക ഇന്ത്യൻ ഫീച്ചർ ഫിലിമുകളിൽ നിന്ന് മുഖ്യധാരാ സിനിമയിൽ നിന്നുള്ള 5 ചലച്ചിത്രങ്ങൾ ഉൾപ്പെടെ 25 ചലച്ചിത്രങ്ങൾ  തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമ 2024-ലെ ഉദ്ഘാടന ചിത്രമായി ശ്രീ രൺദീപ് ഹൂഡ സംവിധാനം ചെയ്ത “സ്വതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)”, ജൂറി തെരഞ്ഞെടുത്തു .

കൂടാതെ, 262 ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിനായി തിരഞ്ഞെടുത്തിട്ടുള്ള ഈ നോൺ ഫീച്ചർ ഫിലിമുകൾ, സമകാലിക ഇന്ത്യൻ മൂല്യങ്ങൾ രേഖപ്പെടുത്താനും അന്വേഷിക്കാനും വിനോദ രൂപത്തിൽ പ്രതിഫലിപ്പിക്കാനുമുള്ള പ്രമുഖരും നവാഗതരുമായ ചലച്ചിത്ര സംവിധായകരുടെ കഴിവിനെ എടുത്തു കാണിക്കുന്നു. നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി ശ്രീ ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാഖി)’ ജൂറി തെരഞ്ഞെടുത്തു .

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ.  വൈവിധ്യമാർന്ന ഇന്ത്യൻ ചലച്ചിത്ര രംഗത്തെ സമഗ്രമായി പ്രതിനിധീകരിക്കുന്നതാണ് ജൂറിയിലെ അംഗങ്ങൾ. പ്രശംസ നേടിയ സിനിമകളെ വ്യക്തിഗതമായി പ്രതിനിധീകരിക്കുന്നവരും, പ്രശസ്തരായ സിനിമാ പ്രൊഫഷണലുകളുമായ പന്ത്രണ്ട് അംഗങ്ങളാണ് ഫീച്ചർ ജൂറിയിൽ അംഗങ്ങളായുള്ളത്.

 ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിo ജൂറി അംഗങ്ങൾ:

1. ശ്രീ. മനോജ് ജോഷി, നടൻ
2. ശ്രീമതി സുസ്മിത മുഖർജി, അഭിനേത്രി
 3.ശ്രീ. ഹിമാൻസു ശേഖർ ഖതുവ, ചലച്ചിത്ര സംവിധായകൻ
 4.ശ്രീ. ഒയിനം ഗൗതം സിംഗ്, ചലച്ചിത്ര സംവിധായകൻ
 5.ശ്രീ. അഷു ത്രിഖ, ചലച്ചിത്ര സംവിധായകൻ
 6.ശ്രീ. എസ്.എം. പാട്ടീൽ, ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും
 7.ശ്രീ. നീലഭ് കൗൾ, ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനും
 8.ശ്രീ. സുശാന്ത് മിശ്ര, ചലച്ചിത്ര സംവിധായകൻ
 9.ശ്രീ. അരുൺ കുമാർ ബോസ്, പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ വകുപ്പ് മേധാവിയും സൗണ്ട് എഞ്ചിനീയറും
 10.ms.രത്നോത്തമ സെൻഗുപ്ത, എഴുത്തുകാരിയും എഡിറ്ററും
 11.ശ്രീ. സമീർ ഹഞ്ചാട്ടെ, ചലച്ചിത്ര സംവിധായകൻ
12. ms പ്രിയ കൃഷ്ണസ്വാമി, ചലച്ചിത്ര സംവിധായിക

ഇന്ത്യൻ പനോരമ 2024-ൽ തിരഞ്ഞെടുത്ത 25 ഫീച്ചർ ഫിലിമുകൾ:

Sr. No.Title of the FilmLanguageDirector
1SWATANTRYA VEER SAVARKARHindiRandeep Hooda
 KEREBETEKannadaGururaj B
 VENKYAKannadaSagar Puranik
 JUIPHOOLAssameseJadumoni Dutta
 MAHAVATAR NARSIMHAHindiAshwin Kumar
 JIGARTHANDA DOUBLE XTamilKarthik Subbaraj
 AADUJEEVITHAM(VIAȚA CAPREI, THE GOATLIFE)MalayalamBlessy
 ARTICLE 370HindiAditya Suhas Jambhale
 GYPSYMarathiShashi Chandrakant Khandare
 SRIKANTHHindiTushar Hiranandani
 AAMAR BOSSBengaliNandita Roy,Shiboprosad Mukherjee
 BRAMAYUGAMMalayalamRahul Sadasivan
 35 CHINNA KATHA KAADUTeluguNanda Kishore Emani
 RADOR PAKHIAssameseDr. Bobby Sarma Baruah
 GHARAT GANPATIMarathiNavjyot Narendra Bandiwadekar
 RAAVSAAHEBMarathiNikhil Mahajan
 LEVEL CROSSMalayalamArfaz Ayub
 KARKENGaloNending Loder
 BHOOTPORIBengaliSoukarya Ghosal
 ONKO KI KOTHINBengaliSaurav Palodhi

 മുഖ്യധാരാ സിനിമാ വിഭാഗം:

Sr. No.Title Of The FilmLanguageDirector
1KARKHANUGujaratiRushabh Thanki
 12TH FAILHindiVidhu Vinod Chopra
 MANJUMMEL BOYSMalayalamChidamabram
 SWARGARATHAssameseRajesh Bhuyan
 KALKI 2898 AD (3D)TeluguSingireddy Nagaaswin

ആറ് അംഗങ്ങൾ ഉൾപ്പെടുന്ന നോൺ-ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ , പ്രശസ്ത ഡോക്യുമെൻ്ററി, വൈൽഡ് ലൈഫ് ഫിലിം ഡയറക്ടറും വി. ശാന്ത്റാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ജേതാവുമായ ശ്രീ. സുബ്ബയ്യ നല്ലമുത്തു  ആണ്.

 ഇന്ത്യൻ പനോരമ നോൺ ഫീച്ചർ ഫിലിം ജൂറി അംഗങ്ങൾ:

1.ശ്രീ. രജനികാന്ത് ആചാര്യ, നിർമ്മാതാവും ചലച്ചിത്ര സംവിധായകനും
 2.ശ്രീ. റൊണൽ ഹോബാം, ചലച്ചിത്ര സംവിധായകൻ
 3.ശ്രീമതി ഉഷാ ദേശ്പാണ്ഡെ, ചലച്ചിത്ര സംവിധായികയും നിർമ്മാതാവും
 4.ms.വന്ദന കോഹ്‌ലി,ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും
 5.ശ്രീ. മിഥുൻചന്ദ്ര ചൗധരി, ചലച്ചിത്ര സംവിധായകൻ
 6.ശ്രീമതി ശാലിനി ഷാ, ചലച്ചിത്ര സംവിധായിക

 ഇന്ത്യൻ പനോരമ 2024-ൽ തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ഫിലിമുകൾ:

S. No.Title of the filmLanguageDirector(s) Name
 6-A AKASH GANGAHindiNirmal Chander
 AMAR AAJ MAREGAHindiRajat Kariya
 AMMA’S PRIDETamilShiva Krish
 BAHI – TRACING MY ANCESTORSHindiRachita Gorowala
 BALLAD OF THE MOUNTAINHindiTarun Jain
 BATTO KA BULBULAHaryanviAkshay Bhardwaj
 CHANCHISOAGaroElvachisa Ch Sangma,Dipankar Das
 FLANDERS DI ZAMEEN VICHPunjabiSachin
 GHAR JAISA KUCHLadakhiHarsh Sangani
 GHODE KI SAWARIHindiDebjani Mukherjee
 GOOGLE MATRIMONYEnglishAbhinav Athrey
 MAIN NIDAHindiAtul Pandey
 MO BOU, MO GAANOriyaSubash Sahoo
 MONIHARABengaliSubhadeep Biswas
 P FOR PAPARAZZIHindi

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...