15 കാരിയെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ബിജെപി നേതാവ്  അറസ്റ്റിൽ

Date:

ചെന്നൈ : ബിജെപി സാമ്പത്തിക വിഭാഗം അദ്ധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.

15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പോലീസ് കേസെടുക്കുകയായിരുന്നു.

വിശദ അന്വേഷണം നടത്താൻ മദ്രാസ്  ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

Share post:

Popular

More like this
Related

കണ്ണൂരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിലെ പൂജാ മുറിയിൽ കഞ്ചാവും എംഡിഎംഎയും

കണ്ണൂർ :  തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ലഹരി...

പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാക്കിസ്ഥാൻ പൗരയായ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ച സെൻട്രൽ റിസർവ്വ് പോലീസ് സേനയിലെ (സിആർപിഎഫ്)...

ചെന്നൈക്ക് വീണ്ടും തോൽവി ; ബംഗളൂരുവിനോട് അടിയറവ് പറഞ്ഞത് 2 റൺസിന്

ഐപിഎൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം....

ലഷ്‌കർ തീവ്രവാദികളുണ്ടെന്ന ഇ-മെയിൽ സന്ദേശം; ചെന്നൈ – കൊളംബോ വിമാനത്തിൽ സമഗ്ര പരിശോധന

(സാങ്കൽപ്പിക ചിത്രം) കൊളംബോ : ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾക്കായി ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ്...