70 കാരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനം

Date:

താമരശ്ശേരി : 70-കാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.
ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിൽ ജയിലിലായിരുന്ന കുഞ്ഞുമൊയ്തീന്‍ 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.

തന്നെ പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ  അക്രമിസംഘം  കുഞ്ഞുമൊയ്തീനെ അന്വേഷിച്ച് അവിടെ എത്തുകയായിരുന്നു. കൂട്ടം ചേർന്ന് മര്‍ദ്ദിച്ചശേഷം വാഹനത്തില്‍ കയറ്റി അങ്ങാടിയില്‍ കൊണ്ടുവന്ന വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് വീണ്ടും ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു

സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തു. ഇതിലുള്‍പ്പെട്ട അബ്ദുള്‍ റഹിമാന്‍ എന്നയാള്‍ മുന്‍ പോലീസ്ഉഉദ്യോഗസ്ഥനാണ്.താമരശേരി റൂറല്‍ എസ്.പി. നേരിട്ട് മുന്‍കൈയ്യെടുത്താണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നത്. കുഞ്ഞുമൊയ്തീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...