കടലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ മല്‍സ്യത്തൊഴിലാളിയുടേതാവാം ;അര്‍ജുന്‍റെ കയ്യില്‍ വള ഉണ്ട്, തിരിച്ചറിയല്‍ ബുദ്ധിമുട്ടാവില്ല; ഈശ്വര്‍ മാല്‍പെ

Date:

ബംഗളുരു : കര്‍ണ്ണാടകയിലെ ഷിരൂരിനടുത്ത് കടലില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മല്‍സ്യത്തൊഴിലാളിയുടേതാവാമെന്ന് നിഗമനം. അര്‍ജുന്‍റെ കയ്യില്‍ വള ഉണ്ട്, തിരിച്ചറിയല്‍ ബുദ്ധിമുട്ടാവില്ലെന്ന് ഈശ്വര്‍ മാല്‍പെ. അതേ സമയം, മൃതദേഹം തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉടന്‍ സ്ഥലത്തെത്തുമെന്ന് മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ പറഞ്ഞു.

കടലില്‍ വീണ് കാണാതായ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും അതുകൊണ്ട് നിലവില്‍ മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്‍റെ കയ്യില്‍ വള ഉള്ളതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് പുരുഷന്‍റെ ജീര്‍ണിച്ച മൃതദേഹം ഹൊന്നാവര്‍ കടലില്‍ നിന്നും കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കര്‍ണാടകയിലേക്ക് അദ്ദേഹം യാത്ര തിരിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...