ഒളിംപിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം

Date:

കൊച്ചി: പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള നടക്കുന്നത്. 20,000 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കുന്നു.

3500 ഓളം കുട്ടികൾ പങ്കെടുത്ത ഘോഷയാത്രയോടെയായിരുന്നു കായിക മേളക്ക് തുടക്കമായത്. ഘോഷയാത്ര അവസാനിക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമായ ചടങ്ങുകൾക്കാണ് ഉദ്ഘാടനവേദി സാക്ഷ്യമായത്. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ നടൻ മമ്മൂട്ടി നിർവ്വഹിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദർബാർ ഹാളിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വൈകിട്ടോടെയാണ് പ്രധാന വേദിയിൽ എത്തിയത്. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. മേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌ മത്സരങ്ങൾ വ്യാഴാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടങ്ങുന്നതോടെ കായികമേളയുടെ ആവേശം ട്രാക്ക് വിട്ട് പുറത്തോട്ടൊഴുകും.

https://www.facebook.com/share/v/18VVk3zmbx

Share post:

Popular

More like this
Related

ഇന്ത്യ- പാക്  സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇടപെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംങ്ടൺ : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷം...

സംസ്ഥാനത്ത് മഴ ശക്തമാകും ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ...

ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയ...

ജാതി സെൻസസ് എന്ന കോൺഗ്രസ് ആശയം പ്രധാനമന്ത്രി അംഗീകരിച്ചു; സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി : അടുത്ത ദേശീയ സെൻസസിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള കേന്ദ്ര...