ഡൽഹിയിൽ കൗമാരക്കാർ ഡോക്ടറെ വെടിവച്ചു കൊന്നു.

Date:

(Photo Courtesy : ANI)

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൻ്റെ അലയൊലിയൊടുങ്ങും മുൻപെ
രാജ്യതലസ്ഥാനത്തിതാ ഒരു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്.

ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാർ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ് – രണ്ട് കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി.

മിനിറ്റുകൾക്കുള്ളിൽ, നഴ്സിങ് സ്റ്റാഫ് ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽ നിന്നു രക്തം വാർന്നു ജാവേദ് കിടക്കുന്നതാണു കണ്ടത്. പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16–17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചതു സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണു പോലീസ് ശ്രമം.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...