ഉത്തർപ്രദേശിലെ ആശുപത്രിയിൽ വൻ തീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

Date:

ലക്നൗ : ഉത്തർ പ്രദേശ് ഝാൻസി മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ തീപ്പിടുത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ 16 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ തീപ്പിടുത്തമുണ്ടായത്. ഓക്സിജൻ യന്ത്രങ്ങൾ സ്ഥാപിച്ച മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിൻ്റെ കാരണമെന്ന് പ്രാഥമിക നി​ഗമനം.

54 കുഞ്ഞുങ്ങളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്​. മരിച്ച 3 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തും. തീപ്പിടുത്തമുണ്ടായപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെന്നും കാലാവധി കഴിഞ്ഞ ഫയർ എക്സ്റ്റിം​ഗുഷറുകളാണ്  സ്ഥാപിച്ചിരുന്നതെന്നും പറയുന്നു.

സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നറിയിച്ചു. പോലീസിനെ കൂടാതെ ആരോ​ഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടകാരണമെന്നും, കടുത്ത നടപടി വേണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്ന് പറയുന്ന യോ​ഗി ആദിത്യനാഥ് നുണയനാണെന്ന് തെളിഞ്ഞെന്നും അഖിലേഷ് വിമർശിച്ചു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും  സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ സഹായധനം പ്രഖ്യാപിച്ചു.
യുപിയില്‍ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സർക്കാറിന് നേരെ ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു

Share post:

Popular

More like this
Related

മാനേജരെ മർദ്ദിച്ച കേസിൽ  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍

കൊച്ചി : മാനേജരെ മർദ്ദിച്ച കേസിൽ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍...

സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നറിയിപ്പ് ; അതിതീവ്ര മഴയിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് 

തിരുവനതപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ കൂടി അതിതീവ്ര മഴ തുടരുമെന്ന്...

ഭാഗ്യക്കുറിയുടെ സമ്മാന ഘടനയിൽ മാറ്റം വരും ; വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയിൽ ഏജൻ്റുമാർക്കും, വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമായ...