കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു അന്ത്യം.
ഹോസ്റ്റലില്‍ അഞ്ചാം നിലയിൽ താമസിക്കുന്ന ഫാത്തിമത് ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണെന്നാണ് പറയുന്നത്. സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുന്നതിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.