അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

Date:

കണ്ണൂർ : അബുദാബിയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 26 വയസ്സുകാരനായ യുവാവിനെ എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.

ഓർത്തോപോക്സ് വൈറസ് ജനുസ്സിലെ ഒരു സ്പീഷിസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ് അഥവാ MPox. മുമ്പ് കുരങ്ങുപനി എന്നാണ് ഈ അസുഖം അറിയപ്പെട്ടിരുന്നത്. 1958-ൽ കുരങ്ങുകളിൽ ‘പോക്‌സ് പോലുള്ള’ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ശാസ്ത്രജ്ഞർ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തിൽ പെട്ടതാണ് Mpox.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...