അപൂർവ്വമായൊരു സ്ഥാനാരോഹണം ; -ഭർത്താവിന് പിന്നാലെ ചീഫ് സെക്രട്ടറിയായി സ്ഥനമേൽക്കാൻ ഭാര്യ

Date:

തിരുവനന്തപുരം: അപൂർവ്വമായ ഒരു സ്ഥാനമേൽക്കൽ ചടങ്ങിന് സാക്ഷ്യമാകും അടുത്തിടെ കേരളത്തിൻ്റെ ഭരണസിരാകേന്ദ്രം. . ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ആ പദവി ഭാര്യ ഏറ്റെടുക്കുന്ന അപൂർവ്വത! ചീഫ് സെക്രട്ടറി വി.വേണു ഓ​ഗസ്റ്റ് 31-ന് സ്ഥാനമൊഴിയുമ്പോൾ ഭാര്യ
ശാരദ മുരളീധരൻ ആ സ്ഥാനമേറ്റെടുക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
.
നിലവില്‍ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍.
നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രാമചന്ദ്രന്‍ – പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്‌സെക്രട്ടറിമാരായ ദമ്പതിമാരാണ്.

സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. പത്മ രാമചന്ദ്രനായിരുന്നു സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറി. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദ മുരളീധരന്‍. 

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...