വയനാട് ഉരുൾ പൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് 1പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്
അതേസമയം, രക്ഷാപ്രവർത്തനം കഴിയുന്നത്ര കുറ്റമറ്റതാക്കാനാണ് സർക്കാർ ശ്രമം. അതിൻ്റെ ഭാഗമായി
ചൂരൽമലയിൽ താൽക്കാലിക പാലത്തിനായി കൂടുതൽ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് സാമഗ്രികൾ എത്തിക്കുന്നത്. 85 അടി നീളമുളള പാലമെന്ന് നിര്‍മ്മിക്കുകയെന്ന് റവന്യൂ
മന്ത്രി കെ രാജന്‍
മദ്രാസ് റെജിമെന്‍റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ഥലത്തെത്തും.. കോഴിക്കോട് നിന്ന് കാര്‍മാര്‍ഗം എത്തികൊണ്ടിരിക്കുകയാണ്. പാലം നിര്‍മ്മിക്കാനുളള സാധനങ്ങള്‍ 11 മണിയോടെ കണ്ണൂരിലെത്തും. ബെംഗളുരുവില്‍ നിന്ന് വിമാനത്തിലാണ് സാധനങ്ങള്‍ കൊണ്ടു വരുന്നത്. 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുകയെന്നും കെ രാജന്‍ അറിയിച്ചു.