ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് വനിതയെ നിയമിക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി സ്ത്രീപക്ഷ പ്രവർത്തകർ

Date:

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രവർത്തകർ നിവേദനം നൽകി. കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാളിതുവരെയും ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്‌. വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിഴവുകൾ തിരുത്തേണ്ട സമയമാണിത്. ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ‘ഇടതുപക്ഷം സ്ത്രീപക്ഷം’ എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ലെന്നും പ്രാവർത്തികമാക്കേണ്ട ഒരു ആദർശമാണെന്നും അവർ കൂട്ടിച്ചേർത്തു.

നിവേദനത്തിൻ്റെ പൂർണ്ണരൂപം –

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിയ്ക്ക്

വിഷയം – ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ നിയമനം.

സർ,

ഹേമകമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമാമേഖലയിലെ സ്ത്രി വിവേചനങ്ങളെക്കുറിച്ച് വളരെ വലിയ ചർച്ചകൾ ഉയർന്നു വന്നിരിക്കുന്ന സമയമാണല്ലോ.

ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നതും , വിവിധ തരത്തിൽ ചൂഷണങ്ങളും സ്ത്രീ വിവേചനങ്ങളും നിലനിൽക്കുന്നതുമായ ഒരു തൊഴിലിടമാണ് മലയാള ചലച്ചിത്ര മേഖല എന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണ്‌ . ഹേമ കമ്മറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെത്തുടർന്ന് പല പ്രമുഖർക്കെതിരേയും ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കൾ പ്രശ്നങ്ങൾ ശരിയായി മനസിലാക്കുകയും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാളിതുവരെയും ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്‌ . വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിഴവുകൾ തിരുത്തേണ്ട സമയമാണിത്. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണം. ‘ഇടതുപക്ഷം സ്ത്രീപക്ഷം’ എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല; പ്രാവർത്തികമാക്കേണ്ട ഒരു ആദർശമാണ്. ആയതിനാൽ മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിൻ്റെ ആദ്യത്തെ ചുവടുവയ്പെന്ന നിലയിൽ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നിയോഗിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ശക്തരായ സ്ത്രീ നേതാക്കൾക്ക് ഒട്ടും കുറവില്ലാത്ത നാടാണ് നമ്മുടേത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഇതര സാമൂഹ്യമേഖലകളിലും സാംസ്‌കാരിക, കായിക രംഗങ്ങളിലും സ്ത്രീകളുടെ സംഭാവനകൾ അതുല്യവും അവഗണിക്കാനാവാത്തതുമാണ്.

ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്ന് കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകരായ ഞങ്ങൾ ആവശ്യപ്പെടുന്നു .

കെ അജിത

കെ ആർ മീര

മേഴ്സി അലക്സാണ്ടർ

ഡോ രേഖ രാജ്

വി പി സുഹ്‌റ

ഡോ മാളവിക ബിന്നി

ശീതൾ ശ്യാം

ഡോ സോണിയ ജോർജ്ജ്

ബിനിത തമ്പി

ഡോ എ കെ ജയശ്രി

എം സുൽഫത്ത്

അഡ്വ ജെ സന്ധ്യ

ശ്രീജ നെയ്യാറ്റിൻകര

അമ്മിണി കെ വയനാട്

എച്ച്മു കുട്ടി

അഡ്വ കെ നന്ദിനി

പ്രൊഫ കുസുമം ജോസഫ്

അഡ്വ ജലജ മാധവൻ

ഡോ സിസ്റ്റർ ജെസ്മി

സീറ്റ ദാസൻ

ഡിംപിൾ റോസ്

അഡ്വ പദ്മ ലക്ഷ്മി

ശരണ്യ മോൾ കെ എസ്‌

രതി ദേവി

ഡോ ധന്യ മാധവ്

അഡ്വ കുക്കു ദേവകി

തൊമ്മിക്കുഞ്ഞ് രമ്യ

ശ്രീജ ആറങ്ങോട്ടുകര

രാഖി യു എസ്‌

അഡ്വ സുജാത വർമ്മ

രാധിക വിശ്വനാഥൻ

അഡ്വ കെ എം രമ

മിനി ഐ ജി

ശരണ്യ എം ചാരു

ചൈതന്യ കെ

സ്മിത ശ്രേയസ്

അപർണ ശിവകാമി

അമ്പിളി ഓമനകുട്ടൻ

ഗോമതി ഇടുക്കി

അഡ്വ സുധ ഹരിദ്വാർ

വിനയ എൻ എ

കവിത എസ്‌

സുജ ഭാരതി

സീന യു ടി കെ

നെജു ഇസ്മയിൽ

അഡ്വ സൈറ

ജയശ്രീ ചാത്തനാത്ത്

നീന കെ.വി

നിഷി ലീല ജോർജ്

സജിന കെ ടി

അഡ്വ റെജീന എം കെ

സാവിത്രി കെ കെ

ബിന്ദുകമലൻ

പ്രസീതകുമാരി

ബേബി ഉഷ

രേഖ MHat

നിഷ്വാ ഷെറിൻ പി ടി

ശ്രീജ പി

വസന്ത പി

സരള ഇടവലത്ത്

ലത കെ

ശ്യാമളാ കോയിക്കൽ

സുലോചനരാമകൃഷ്ണൻ

റസീന കെ കെ

രോഹിണി മുത്തൂർ

ഗിരിജ പാർവ്വതി

സുനിത എൻ

രജനി വെള്ളോറ

കനക ദുർഗ

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...