പ്രചാരണത്തിനിടെ കെജ്രിവാളിൻ്റെ മുഖത്തേക്ക് ദ്രാവകമൊഴിച്ച് യുവാവ് ; പ്രതി കസ്റ്റഡിയിൽ

Date:

ന്യൂഡൽഹി : പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ മുഖത്തേക്ക് ദ്രാവകമൊഴിച്ച് യുവാവ്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടടുപ്പിച്ചാണ് സംഭവം. അശോക് ഝാ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെജ്രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 
ഉടൻ തന്നെ സുരക്ഷാജീവനക്കാർ ഇടപെടുന്നതും കെജ്രിവാൾ മുഖം തുടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 

ആക്രമണത്തിൽ കേന്ദ്ര സർക്കാരിനേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമർശിച്ച് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. കേജ്രിവാളിന് നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും ഇത് തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ക്രമസമാധാനം തകർന്നുവെന്നും സൗരഭ് ആരോപിച്ചു. 

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...