[ Photo Courtesy : BCCI ]
മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ട്വൻ്റി20 പവര്‍ പ്ലേയില്‍ റെക്കോർഡ് തിരുത്തി ഇന്ത്യ. ഒപ്പം 95 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ ട്വൻ്റി20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറും സ്വന്തമാക്കി. 2021ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ ദുബൈയില്‍ നേടിയ രണ്ടിന് 82 എന്ന സ്‌കോറാണ് പഴങ്കഥയായത്. 2024ല്‍ ബംഗ്ലാദേശിനെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 82 റണ്‍സും 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ രണ്ടിന് 78 എന്ന സ്‌കോറും ഇന്ത്യയുടെ മുൻകാല റെക്കോർഡുകളിൽ ഇടം നേടിയവയായിരുന്നു.
സഞ്ജു സാംസണിന്റെ (16) വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് ഇത്തവണ ‘ഇന്ത്യ റെക്കോര്‍ഡ് പവര്‍പ്ലേ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പവര്‍പ്ലേയിൽ മുന്നിൽ നിന്ന് നയിച്ചത് ഓപ്പണർ അഭിഷേക് ശര്‍മ തന്നെയായിരുന്നു. പവ്വർ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 21 പന്തില്‍ 58 റണ്‍സാണ് അഭിഷേകിൻ്റെ സ്കോർ. അതിന് ശേഷവും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന അഭിഷേക് ശർമ 37 പന്തിൽ സെഞ്ചുറിയും പൂര്‍ത്തിയാക്കി.10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ട്വൻ്റി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. 40 പന്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്തള്ളിയാണ് അഭിഷേക് ഇപ്പോൾ രണ്ടാം സ്ഥാനക്കാരനായത്. ലോക ട്വൻ്റി20 ക്രിക്കറ്റിലും വേഗമേറിയ രണ്ടാം സെഞ്ചുറിയാണ് അഭിഷോയിൻ്റേത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്.