സബർമതി എക്സ്പ്രസിന്റെ ഇരുപതോളം കോച്ചുകൾ പാളം തെറ്റി; ഏഴ് ട്രെയിനുകൾ റ​ദ്ദാക്കി

Date:

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വെച്ചാണ് പാളം തെറ്റിയത്.


ട്രെയിനിന്റെ മുൻഭാ​ഗം പാറക്കല്ലിൽ തട്ടിയതാണ് പാളം തെറ്റിയതിന് കാരണമെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അഗ്നിശമന സേനാ വാഹനങ്ങളും ആംബുലന്‍സുകളും ഉടൻ സംഭവ സ്ഥലത്തെത്തി.

യാത്രക്കാരെ അടുത്ത സ്റ്റേഷനിലേക്കെത്തിക്കാന്‍ റെയില്‍വേ ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവിടെ നിന്നും പ്രത്യേക ട്രെയിനില്‍ യാത്ര തുടരുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴി തിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ്; ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം, പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ :പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ...

പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് സൗദിയിൽ നിന്ന് ഇന്ന് പ്രധാനമന്ത്രി  തിരിച്ചെത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും....

ജമ്മു കാശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ,രണ്ട് വിദേശികളും

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും  രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം...