‘പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി’: മുൻകൂർ ജാമ്യം തേടി വി കെ പ്രകാശ്

Date:

കൊച്ചി: ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ  സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അഭിഭാഷകൻ ബാബു എസ്.നായരാണ് പ്രകാശിന് വേണ്ടി ഹർജി സമർപ്പിച്ചത്.

2022 ൽ കൊച്ചി പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതിയാണ് പരാതിക്കാരിയെന്ന് വി കെ പ്രകാശ് ഹർജിയിൽ ആരോപിക്കുന്നു. തനിക്കെതിരെ നൽകിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് ലക്ഷ്യം. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും പീഡന പരാതികളും വന്നതിന് ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ മുൻകൂർ ജാമ്യഹർജിയാണ് വി.കെ.പ്രകാശിൻ്റേത്.

2022 ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. കഥയുടെ ത്രെഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും
കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കാൻ പറഞ്ഞുവെന്നും മദ്യം ഓഫർ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തിൽ ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്ന ശേഷം അഭിനയിച്ചു  കാണിക്കാൻ പറഞ്ഞു. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി.കെ. പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ
തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...