ക്ഷേമ പെൻഷൻ തട്ടിപ്പിൽ വീണ്ടും 373 പേർക്കെതിരെ നടപടി ; എല്ലാവരും ആരോഗ്യ വകുപ്പിലെ ജീവനക്കാർ

Date:

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. തട്ടിപ്പ് നടത്തിയ ആരോഗ്യ വകുപ്പിലെ 373 ജീവനക്കാർക്കെതിരെ ഇപ്പോഴത്തെ നടപടി. നേരത്തെ പൊതുഭരണ വകുപ്പിലേയും മണ്ണ് സംരക്ഷണ വകുപ്പിലേയും ജീവനക്കാർക്കെതിരെയും നടപടിയെടുത്തിരുന്നു. തട്ടിപ്പ് നടത്തിയവരുടെ പേര് വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു.

അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർ വകുപ്പുതല നടപടിയും നേരിടേണ്ടിവരും. ആരോഗ്യ വകുപ്പിൽ തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജീവനക്കാർ തട്ടിപ്പ് നടത്തിയതും ആരോഗ്യ വകുപ്പിലാണ്.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ്  തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെൻഷനെത്തുന്നതിൽ സര്‍ക്കാര്‍‍ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 

പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെയാണ് നേരത്തെ നടപടിക്ക് നിർദ്ദേശം നൽകിയിരുന്നത്. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്നാണ് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചത്.  മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.

അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം പിരിച്ചു വിടണമെന്ന കർശന നിർദേശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർവ്വീസ് സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു ധനവകുപ്പിൻ്റെ കണ്ടെത്തൽ. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഉന്നതരെ തൊടാതെ നടപടിക്ക് ശുപാർശ ചെയ്യപ്പെട്ടവരെല്ലാം താഴെ തട്ടിലെ ജീവനക്കാർക്കാർ മാത്രമാണെന്നത് ശ്രദ്ധേയം. 

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...