മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല ; അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് കോകിലയുടെയും പരാതി

Date:

കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് ബാല പരാതി നൽകിയത്. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നൽകിയിട്ടുണ്ട്. 

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ വ്യക്തിയാണ്. ശസ്ത്രക്രിയയുടെ സമയത്താണ് എലിബസത്ത് വന്നത്. അതിന് മുമ്പ് എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷത്തിന് ശേഷം വന്ന് ഇക്കാര്യങ്ങള്‍ എന്തിന് പറയണമെന്നും ഇത്ര കാലം അവര്‍ എവിടെയായിരുന്നുവെന്നും ബാല ചോദിച്ചു. വെബ് സിരീസ് പോലെ വീഡിയോകൾ നിർമ്മിച്ച് തന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഭീഷണി കോൾ വന്നുവെന്നും ഇതിൽ ചെകുത്താൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.

മുൻ ഭാര്യ അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് കോകിലയുടെ പരാതിയിൽ പറയുന്നു. നിരന്തരം അപവാദ പ്രചരണം നടത്തുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതായും കോകില ആരോപിച്ചു. മാധ്യമങ്ങളോടെ പ്രതികരിക്കവെ കോകില പൊട്ടികരഞ്ഞു. 2019 ൽ ഗായിക അമൃത സുരേഷുമായി ദാമ്പത്യബന്ധം വേർപ്പെടുത്തിയ ബാല രണ്ടു വർഷത്തിലധികം തൃശൂർ സ്വദേശിനി എലിസബത്തുമായി ഒരുമിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ കോകിലയെ  വിവാഹം ചെയ്തത്. 

Share post:

Popular

More like this
Related

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...

ടിആര്‍എഫിനെ ഭീകര സംഘടനാ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ...

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...