നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളിൽ പരാതിക്കാരിയെക്കുറിച്ച് പരാമർശം നടത്തരുതെന്ന് നിർദ്ദേശം

Date:

നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്നാണ് നിർദ്ദേശം

“അറസ്റ്റ് ചെയ്യപ്പെട്ടതിലോ കോടതിയിൽ വന്നതിലോ വേദനയില്ല, തൻ്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ട്.” – ജാമ്യം ലഭിച്ച ശേഷം ബാലയുടെ പ്രതികരണം.

പരാതിക്കാരിക്കോ മകള്‍ക്കോ എതിരെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യരുതെന്ന് കോടതിയുടെ കർശന നിര്‍ദേശമുണ്ടെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പറഞ്ഞു.

മുന്‍ ഭാര്യയുടെ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തിരുന്നത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരുന്നത്.

കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാുമെന്ന് ബാലയുടെ അഭിഭാഷക പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാലയും മുൻ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളിലും സോഷ്യൽ മീഡിയിലും നിറഞ്ഞു നില്‍ക്കുകയായിരുന്നു.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...