എംഡിഎംഎയും കഞ്ചാവുമായി നടൻ പരീക്കുട്ടിയും സുഹൃത്തും എക്‌സൈസ് പിടിയിൽ

Date:

മൂലമറ്റം : വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് പിടിയിൽ. ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.

വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെ, ഇവർ സഞ്ചരിച്ച കർണാടക റജിസ്‌ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്‌മോന്റെ പക്കൽ നിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ.രാജേഷ്, പി.ആർ.അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share post:

Popular

More like this
Related

ഇന്ത്യയ്ക്ക്  പിന്തുണ, പുടിൻ ഇന്ത്യയിലെത്തും; മോദിയുടെ ക്ഷണം റഷ്യ സ്വീകരിച്ചു

ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്...

ഇടുക്കിയിലെ സർക്കാർ വാർഷികാഘോഷത്തിൽ പാടാൻ വേടൻ; കനത്ത സുരക്ഷ

ഇടുക്കി : ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ...

ഇന്ത്യൻ പ്രധാനമന്ത്രി മോദി, അമിത് ഷാ, ജയ്ശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാൻ പരേഡ്

ടൊറൻ്റോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത്ഷാ...