നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും അമ്മക്കും പരുക്ക്

Date:

ബംഗളൂരു : നടൻ ഷൈൻ ടോം ചാക്കോയുടെ കാർ അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയുടെ പുറകിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം എന്നാണ് അറിയുന്നത്.

രാവിലെ ഏഴു മണിയോടെ സേലം–ബംഗളൂരു ദേശീയപാതയിൽ പാൽകോട്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ചാക്കോ മരണപ്പെട്ടു ട്ടിരുന്നു. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Share post:

Popular

More like this
Related

തൃശൂർ അകമലയിൽ റെയിൽവെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ : വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവെ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ്...

പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്; 12 തവണ പീഡിപ്പിച്ചെന്ന് യുവതി

കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്....

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരനും അറസ്റ്റിൽ

കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ...