അടിസ്ഥാനമില്ലാത്ത പരാതിയെന്ന് നടൻ സിദ്ധിഖ്

Date:

കൊച്ചി: നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതെന്ന് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖിന്‍റെ വാദം. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സിദ്ദിഖിന്‍റെ ഹർജി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിയിലെ ആരോപണങ്ങൾ തെറ്റെന്ന് ഹർജിയിലുണ്ട്. ആരോപണങ്ങൾ പരാതിക്കാരി നേരത്തെ സമൂഹമാധ്യമങ്ങൾ വഴി ഉന്നയിച്ചതാണെന്നും ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഹർജി കോടതി ഇന്ന് പരിഗണിക്കും.

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...